പ്രധാനമന്ത്രി ഉജ്ജ്വല യോജന : സൗജന്യ പാചകവാതക കണക്ഷൻ; എങ്ങനെ ലഭിക്കും, അറിയാം..

നിർദ്ധനരായ വീട്ടമ്മമാർക്ക് എല്‍പിജി സിലിണ്ടർ സൗജന്യമായി ലഭിക്കുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.

പദ്ധതിയുടെ ഭാഗമായി സ്റ്റൗ ലഭിക്കുന്നതിന് തവണ വ്യവസ്ഥയില്‍ ലോണ്‍ നല്‍കും. കൂടാതെ പിന്നീടുള്ള ഗ്യാസ് സിലിണ്ടറുകള്‍ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുകയും ചെയ്യും. പൊതുവിപണിയില്‍ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 900 രൂപയാണ് വിലയെങ്കില്‍, പദ്ധതി പ്രകാരം കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ഏകദേശം 600 രൂപയ്‌ക്ക് സിലിണ്ടർ ലഭിക്കും.സ്ത്രീകളുടെ ജീവിതം പുക രഹിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

യോഗ്യതാ മാനദണ്ഡങ്ങള്‍ :

* അപേക്ഷക സ്ത്രീ ആയിരിക്കണം.
* അപേക്ഷകയുടെ പ്രായം 18 വയസില്‍ കൂടുതലായിരിക്കണം.
* കുടുംബത്തിന്റെ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ ഒരു ലക്ഷത്തില്‍ താഴെയും നഗരപ്രദേശങ്ങളില്‍ രണ്ട് ലക്ഷത്തില്‍ താഴെയും ആയിരിക്കണം.
* അപേക്ഷകയുടെ കുടുംബത്തിന് ഇതിനകം എല്‍പിജി കണക്ഷൻ ഉണ്ടായിരിക്കരുത്.

ആവശ്യമായ രേഖകള്‍ :

*ബിപിഎല്‍ സർട്ടിഫിക്കറ്റ്
* ബിപിഎല്‍ റേഷൻ കാർഡ്
* ഫോട്ടോ ഐഡി കാർഡ്
* പാസ്‌പോർട്ട് സൈസ് ഫോട്ടോ

സമീപ പാചക വാതക ഏജൻസി വഴിയോ ഓണ്‍ലൈൻ പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റ് – https://www(dot)pmuy(dot)gov(dot)in/

ടോള്‍ ഫ്രീ നമ്ബർ- 1800 266 6696.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group