വത്തിക്കാൻ സിറ്റി:പകർച്ചവ്യാധിയാൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരങ്ങളുടെ നിശബ്ദമായ നിലവിളി, നമ്മുടെ സന്തോഷങ്ങൾക്കിടയിൽ നാം മറന്നുപോകരുതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.അന്താരാഷ്ട്ര പൊന്തിഫിക്കൽ മരിയൻ അക്കാദമി (Pontifical Academy of Mary) “മറിയം, ഇന്നത്തെ ദൈവശാസ്ത്രങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ. മാതൃകകൾ, ആശയവിനിമയങ്ങൾ, കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ ഒരുക്കിയ 25-)മത് മരിയൻ സമ്മേളനത്തിലേക്ക് സന്ദേശo നൽകുകയായിരുന്നു മാർപാപ്പ.പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുപ്പിറവി ആഘോഷദിനത്തിൽ, സഹോദര്യത്തിൽ വളർന്നുവരാൻ വേണ്ട സഹായങ്ങൾക്കായി പ്രാർത്ഥിക്കുവാനും ഫ്രാൻസിസ് മാർപാപ്പാ ആഹ്വാനം ചെയ്തു.
ദൈവത്തിൽനിന്ന് വരുന്ന യഥാർത്ഥ സന്തോഷം സമൂഹത്താൽ മറക്കപ്പെട്ടവരുടെ ശബ്ദത്തിന് ഇടം നൽകുന്നു എന്നും അത് അവരോടൊപ്പം മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർത്താൻ സാധിക്കുന്നതിനുവേണ്ടിയാണെന്നും മാർപാപ്പാ പറഞ്ഞു. മാതാവ്, സുവിശേഷത്തെ പിഞ്ചെല്ലുന്നതിലൂടെയും മാനവികതയുടെയും ഭൂമിയുടെയും പൊതുനന്മയ്ക്കായുള്ള സേവനത്തിലൂടെയും, പരിശുദ്ധ കന്യകാമറിയം സ്വരമില്ലാത്തവരുടെ സ്വരം കേൾക്കാൻ നമ്മെ പഠിപ്പിക്കുകയും, അവൾ തന്നെ ആ സ്വരമായി മാറുകയും, ചെയ്യുന്നുവെന്നും നമ്മുടെ സമൂഹങ്ങൾ വലിച്ചെറിഞ്ഞവർക്കും സ്ഥാനം ലഭിക്കുന്ന ഒരു പുതിയ ലോകത്തിന്റെ പിറവിക്കായി നമ്മെ പരിശുദ്ധ അമ്മ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും തന്റെ തന്നെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തി (Fratelli Tutti, 278) ഉദ്ധരിച്ചുകൊണ്ട് മാർപാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group