ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടിയും ഇസ്രായേലിനു വേണ്ടിയും പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത ആർച്ചു ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി.
വിശുദ്ധ നാടുകളെ സംരക്ഷിക്കുന്നതും അനേകം ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നതുമായ രാജ്യമാണ് ഇസ്രായേൽ. ഈ യുദ്ധ സമയത്ത് രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന ആവശ്യമാണെന്ന് പാംപ്ലാനി പറഞ്ഞു.
കഴിഞ്ഞ ദിവസം ലോകം മുഴുവൻ ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആഹ്വാനം ചെയ്തിരുന്നു. ഇസ്രായേലിലും പലസ്തീനിലും നടക്കുന്ന സംഘർഷങ്ങൾ അവസാനിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുലരാനും പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group