സ്വർഗ്ഗാരോപിതനാഥയുടെ തിരുന്നാൾ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് സമാധാനത്തിനായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചു കൊണ്ട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിന്റെ കത്ത്.
ജനങ്ങളുടെ ജീവിതം വേദനാപൂർണ്ണമായി സഹനപാതയിലൂടെ നീങ്ങുന്ന അവസ്ഥയിൽ ആശങ്കയും ദുഃഖവും രേഖപ്പെടുത്തുന്ന പാത്രിയാർക്കീസ് പിത്സബാല്ല ഭാവിയെക്കുറിച്ചും പ്രശാന്തമായ ബന്ധങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിനു പറ്റിയ ആളുകളെയും സംവിധാനങ്ങളെയും കണ്ടെത്തുക ദുഷ്ക്കരമായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണുള്ളതെന്ന് പരിദേവിക്കുന്നു. ആകയാൽ സംഘർഷങ്ങൾക്കറുതി വരുത്തുന്നതിന് വേണ്ടി സ്വർഗ്ഗാരോപിത നാഥയോടു പ്രാർത്ഥിക്കുക സുപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വിശുദ്ധനാടിനും ആ പ്രദേശത്തെ ജനങ്ങൾക്കും മാനവരാശിക്കു മുഴുവനും അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും ദാനം ലഭിക്കുന്നതിനായി അവളുടെ മാദ്ധ്യസ്ഥ്യം തേടാനുള്ള ഒരു ചെറു സമാധാന പ്രാർത്ഥയും പാത്രിയാർക്കീസ് പിത്സബാല്ല നൽകിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group