ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുക : സെപ്റ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് മാർപാപ്പ

വൈക്തികവും സാമൂഹ്യവുമായ ശീലങ്ങൾ മാറ്റി പ്രകൃതിയെ സംരക്ഷിക്കുൻ ആഹ്വാനം നൽകി കൊണ്ട് സെപറ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം ഫ്രാൻസിസ് മാർപാപ്പാ പങ്കുവെച്ചു.

നാം ഗ്രഹത്തിൻറെ ഉഷ്മാവ് അളക്കുകയാണെങ്കിൽ ഭൂമി ജ്വരബാധിതയാണെന്ന് കാണിച്ചു തരുമെന്നും ഭൂമി മറ്റേതൊരു രോഗിയെയും പോലെ രോഗഗ്രസ്തയാണെന്നും പാപ്പാ പ്രാർത്ഥനാ നിയോഗത്തിൽ പറയുന്നു.

എന്നാൽ ഈ വേദന നാം ശ്രവിക്കുന്നുണ്ടോ? പ്രകൃതിദുരന്തങ്ങൾക്കിരകളായ ദശലക്ഷക്കണക്കിനാളുകളുടെ നൊമ്പരം നാം കേൾക്കുന്നുണ്ടോ? എന്ന് ചോദിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം തുടരുന്നു:

ഈ ദുരന്തങ്ങളുടെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്, വെള്ളപ്പൊക്കമോ ഉഷ്ണതരംഗമോ വരൾച്ചയോ കാരണം വീടുവിട്ടിറങ്ങാൻ നിർബന്ധിതരായവരാണ്.

കാലാവസ്ഥാ പ്രതിസന്ധി, മലിനീകരണം അല്ലെങ്കിൽ, ജൈവവൈവിധ്യനാശം തുടങ്ങിയ മനുഷ്യജന്യ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടുന്നതിന് പാരിസ്ഥിതികം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതികരണങ്ങൾ ആവശ്യമാണ്.

നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ശീലങ്ങൾ മാറ്റിക്കൊണ്ട് ദാരിദ്ര്യത്തിനും പ്രകൃതി സംരക്ഷണത്തിനും എതിരായ പോരാട്ടത്തിൽ നാം പ്രതിജ്ഞാബദ്ധരാകണം.

നാം അധിവസിക്കുന്ന ലോകത്തെ സംരക്ഷിക്കാൻ വ്യക്തിപരമായി പ്രതിജ്ഞാബദ്ധരായിക്കൊണ്ട് നമുക്ക് എല്ലാവർക്കും ഭൂമിയുടെ രോദനവും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരകളുടെ നിലവിളിയും നമ്മുടെ ഹൃദയംകൊണ്ട് ശ്രവിക്കാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ മാർപാപ്പ ആഹ്വാനം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group