അഹിംസയുടെ സംസ്കാരം വളരുന്നതിനായി പ്രാർത്ഥിക്കാം; ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് മാർപാപ്പ

അക്രമരഹിത സംസ്ക്കാരത്തിനായി പ്രാർത്ഥിക്കുവാൻ ഏപ്രിൽ മാസത്തിലെ പ്രാർത്ഥനകൾ നീക്കിവെക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു.

അക്രമം കൂടാതെ ജീവിക്കുക, സംസാരിക്കുക, പ്രവർത്തിക്കുക എന്നതിനർത്ഥം കീഴടങ്ങുക, എന്തെങ്കിലും നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുക എന്നല്ല. പ്രത്യുത, സകലവും തീവ്രമായി അഭിലഷിക്കുക എന്നാണ്. വി. ജോൺ ഇരുപത്തിമൂന്നാമൻ 60 വർഷം മുമ്പ് ‘പാച്ചെം ഇൻ തേരിസിൽ പറഞ്ഞതുപോലെ, “യുദ്ധം ഒരു ഭ്രാന്താണ്. അത് യുക്തിഹീനമാണ്. സകല യുദ്ധങ്ങളും സർവ്വ സായുധ സംഘർഷങ്ങളും സദാ സകലരുടെയും പരാജയമായി പരിണമിക്കുന്നു. നമുക്ക് സമാധാന സംസ്കാരം വളർത്തിയെടുക്കാം” എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

ദൈനംദിന ജീവിതത്തിലും അന്തർദേശീയ ബന്ധങ്ങളിലും അഹിംസയെ നമ്മുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശിയാക്കാം. രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും ഭാഗത്തു നിന്ന് ആയുധങ്ങളുടെ ഉപയോഗം കുറക്കുന്നതിലൂടെ അഹിംസയുടെ സംസ്കാരം കൂടുതൽ വ്യാപിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും ” – പാപ്പാ തന്റെ സന്ദേശത്തിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ആവശ്യപ്പട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group