പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി കൊന്തനമസ്ക്കാരം

വത്തിക്കാൻ: കോവിഡ് -19 മഹാമാരിയുടെ സഹനങ്ങളിൽ നിന്നു രക്ഷിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യം യാചിക്കുന്നതിനു വേണ്ടി വത്തിക്കാനിൽ പ്രത്യേക കൊന്തനമസ്ക്കാരം വീണ്ടും ആരംഭിച്ചിരിക്കുന്നു. ഈ മഹാമാരിയുടെ ആദ്യഘട്ടത്തിലെന്ന പോലെതന്നെ, വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള പാപ്പായുടെ വികാരിയായ കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രിയാണ് അനുദിനം, ഞായാറാഴ്ചകളിലൊഴികെ, പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ജപമാല പ്രാർത്ഥന നയിക്കുക.

 വത്തിക്കാനിൽ മാർച്ച് 11 മുതൽ മെയ് 29 വരെ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും കോവിദ് 19 മഹാമാരിയുളവാക്കിയിരിക്കുന്ന യാതനകളിൽ നിന്ന് ലോകത്തിന് മുക്തി ലഭിക്കുന്നതിന് വത്തിക്കാനിൽ ഇപ്രകാരം കൊന്തനമസ്ക്കാരം ചൊല്ലിയിരുന്നു. പരീക്ഷണത്തിൻറെതായ ഈ വേളയിൽ പ്രാർത്ഥന, നന്മയുടെയും ഉപവിയുടെയും പ്രവർത്തനങ്ങളാക്കി ഫലദായകമാക്കിത്തീർക്കുന്നതിന് ദൈവത്തിൻറെ കാരുണ്യം യാചിക്കുന്നതിനു വേണ്ടിയാണ് ഈ കൊന്തനമസ്ക്കാരം എന്ന് ഇതെക്കുറിച്ചുള്ള ഒരു അറിയിപ്പിൽ പറഞ്ഞു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group