വത്തിക്കാൻ സിറ്റി : ഇടവകകൾക്കായി പ്രാർത്ഥിക്കുക-അവ സേവനത്തിൻറെ സമൂഹങ്ങളാകട്ടെ!ഫെബ്രുവരി മാസത്തെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പ.
ഇടവകകൾ വിശ്വാസത്തിൻറെയും സാഹോദര്യത്തിൻറെയും സമൂഹങ്ങൾ ആയിത്തീരുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
പുറംതള്ളപ്പെട്ടവർക്കും ഉൾപ്പെടുത്തപ്പെട്ടവർക്കും, എല്ലാവർക്കുമായി വാതിലുകൾ എപ്പോഴും തുറന്നിട്ടു കൊണ്ട് സേവനത്തിൻറെയും ഉദാരതയുടെയും വിദ്യാലയങ്ങളായി അവ വീണ്ടും മാറേണ്ടതുണ്ട്. ഇടവകകൾ ഏതാനും കുറച്ച് ആളുകൾക്ക് വേണ്ടിയുള്ള ഒരു സമിതിയല്ല, അത് ഒരു തരം സാമൂഹികാംഗത്വം നൽകുന്നു. നമുക്ക് ധൈര്യമുള്ളവരായിരിക്കാം. നമ്മുടെ ഇടവക സമൂഹങ്ങളുടെ ശൈലിയെക്കുറിച്ച് നമുക്ക് പുനർവിചിന്തനം ചെയ്യാം.
കൂട്ടായ്മയെ– വ്യക്തികളുടെ കൂട്ടായ്മയെയും, സഭാ കൂട്ടായ്മയെയും – കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട്, ഇടവകകൾ, വിശ്വാസത്തിൻറെയും സാഹോദര്യത്തിൻറെയും സമൂഹങ്ങളും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെ സ്വാഗതം ചെയ്യുന്ന സമൂഹങ്ങളായി മാറുന്നതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. -പാപ്പാ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group