വത്തിക്കാൻ സിറ്റി : ചുഴലികാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ഫിലിപ്പീൻസിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
“ശക്തമായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്ന ഫിലിപ്പീൻസിലെ ജനതയോട് ഞാൻ എന്റെ ഖേദം പ്രകടിപ്പിക്കുന്നു.ഉണ്ണിയേശു ഈ കുടുംബങ്ങൾക്ക് ആശ്വാസവും പ്രത്യാശയും നൽകട്ടെയെന്നുപറഞ്ഞ പാപ്പാ ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന ഫിലിപ്പീൻസിലെ എല്ലാ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഏറ്റവും ശക്തമായ സഹായം പ്രാർത്ഥനയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഈ വർഷം ഫിലിപ്പീൻസിനെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ നൂറിലധികം പേർ മരണപെട്ടുവെന്നും അനേകം ആളുകളെ കാണാതായെന്നും റിപ്പോർട്ട് ഉണ്ട് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group