ലോക സമാധാന പ്രാർത്ഥന നടത്തി തിരുവല്ല അതിരൂപത

റഷ്യ യുക്രൈൻ രാജ്യങ്ങൾ തമ്മിലുണ്ടായ യുദ്ധ സമാനമായ സാഹചര്യത്തിൽ രാജ്യങ്ങൾക്കിടയിൽ ശാന്തിയും ഐക്യവും ഉണ്ടാകുവാൻ തിരുവല്ല അതിരൂപത എം.സി.വൈ.എം, എം.സി.എ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക സമാധാന പ്രാർത്ഥന നടത്തി.

സെന്റ് ജോൺസ് മെത്രാപോലീത്തൻ ദേവാലയ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ട പ്രാർത്ഥനയിൽ അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് പിതാവ് സമാധാന സന്ദേശം നൽകി.

യുദ്ധത്തിന്റെ ഭീകരതയിൽ വേദനിക്കുന്ന യുക്രൈൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പയോട് ചേർന്ന് ഇരു രാജ്യങ്ങൾ തമ്മിലുള്ള ശാന്തിയും സമാധാനവും പുനസ്ഥാപിക്കുവനുള്ള ഉദ്യമങ്ങളിൽ പങ്കുകാരവാൻ പിതാവ് ആഹ്വാനം ചെയ്തു. നോമ്പിന്റെ കാലം അനുരഞ്ജനത്തിന്റെ കാലമാണ്, സമാധാനത്തിനായി നമ്മൾ പ്രാർത്ഥനപ്പൂർവം ഒരുങ്ങണം എന്നും അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു.

കരുണയുടെ ജപമാല പ്രാർത്ഥനയ്ക്ക് ബഹു. സിസ്റ്റേഴ്സ് നേതൃത്വം നൽകി. തിരുവല്ല അതിരൂപതയുടെ എം സി വൈ എം ജനറൽ സെക്രട്ടറി സാംമോൻ ബാബു സ്വാഗതം അറിയിച്ചു.തുടർന്ന് എം.സി.വൈ.എം അതിരൂപതാ ഡയറക്ടർ ഫാദർ എബ്രഹാം തൈപ്പറമ്പിൽ ആമുഖസന്ദേശം നടത്തി.യൂണിറ്റ് പ്രസിഡന്റ് ജനു ജോൺ സമാധാന പ്രാർത്ഥനക്ക് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group