ക്വീന്‍സ്‌ലാന്‍ഡ്: ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ രണ്ടു കത്തോലിക്കാ യുവതികള്‍ സാത്താൻ സേവകരുടെ കറുത്ത കുര്‍ബാനയ്ക്കെതിരെ സംഘടിപ്പിച്ച പ്രാര്‍ത്ഥനായജഞം അന്താരാഷ്‌ട്ര ശ്രദ്ധ നേടി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രാര്‍ത്ഥനായജഞത്തിൽ വിശുദ്ധ കുര്ബാനയോടും ദിവ്യകാരുണ്യ ആരാധനയോടും ഒപ്പം ജാഗരണ പ്രാര്‍ത്ഥനയും പ്രധാന ദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രത്യേക നൊവേനയും നടത്തി. ബെഥനി മാര്‍ഷ്, സോഫിയ ഷോഗ്രെന്‍ എന്നീ 22 വയസ്സ് മാത്രം പ്രായമുള്ള യുവതികളാണ് പ്രാര്‍ത്ഥനായജഞത്തിന് നേത്ര്ത്വം നൽകിയത്. പ്രാര്‍ത്ഥനായത്നത്തിലെ പ്രധാനഭാഗം സാത്താനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നൊവേനയായിരുന്നു. പ്രാര്‍ത്ഥനായജഞത്തിൽ സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷർ പങ്കെടുത്തു. തിന്മയെ മിഥ്യയായി കാണേണ്ടെന്നും അത് യാഥാര്‍ത്ഥ്യമാണെന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ച
മതസ്വാതന്ത്ര്യ നിയമത്തിന്റെ മറവിൽ സ്വയം പ്രഖ്യാപിത സാത്താന്‍ ആരാധക സംഘടന ഓസ്ട്രേലിയയിൽ നടത്തിയ കറുത്ത കുര്‍ബാനയോടുള്ള പ്രതികരണമായിരുന്നു ഈ പ്രാർത്ഥനകളെന്നും ഈ ആത്മീയ പ്രചാരണത്തിന് ലഭിച്ച പിന്തുണ തങ്ങളെ അതിശയിപ്പിച്ചുകളഞ്ഞുവെന്നും ബെഥനിയും, സോഫിയയും പറഞ്ഞു. ഓസ്ട്രേലിയയിലെ ബ്രിസ്ബേണിന് വടക്കുഭാഗത്തുള്ള നൂസയിൽ കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒക്ടോബര്‍ 30നായിരുന്നു കറുത്ത കുർബാന നടന്നത്. സാത്താന്‍ ആരാധനയെക്കുറിച്ച് അറിഞ്ഞ ഉടന്‍തന്നെ തങ്ങള്‍ പ്രാര്‍ത്ഥന തുടങ്ങിയെന്നും, കൂടുതൽ വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നുയെന്നും യുവതികൾ പറഞ്ഞു. ബ്ലാക്ക് മാസിന് മൂന്നാഴ്ച മുന്‍പ് തന്നെ തിരുവോസ്തി സാത്താന്‍ ആരാധനക്ക് ഉപയോഗിക്കുവാന്‍ പദ്ധതിയില്ലെന്ന് സാത്താന്‍ ആരാധക സംഘടന അറിയിച്ചിരുന്നുവെന്ന് സോഫിയ ‘കാത്തലിക് വീക്കിലി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏതാണ്ട് 20 പേരാണ് പൈശാചിക ആരാധനയില്‍ പങ്കെടുത്തത്. കറുത്ത കുര്‍ബാനയ്ക്കുള്ള പരിഹാരമായി വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മകളും
പരിഹാര പ്രാര്‍ത്ഥനകളും ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിരുന്നു. പൈശാചിക ആരാധനയ്ക്കെതിരെയുള്ള പ്രാര്‍ത്ഥനായജഞത്തിന്റെ വാര്‍ത്ത വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഓസ്ട്രേലിയക്കകത്തും പുറത്തുമുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും, ഇടവകകളിലും, മെത്രാന്‍മാര്‍ക്കിടയിലും പ്രചരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട അപേക്ഷ സാത്താന്‍ ആരാധന റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൗണ്‍സിലിന് സമര്‍പ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group