സ്‌നേഹത്തിലും സത്യത്തിലുമുള്ള ആത്മീയ ഐക്യം കുടുംബങ്ങളില്‍ വളര്‍ത്തുന്നതും പ്രാര്‍ത്ഥനയാണ്

ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച ആദ്യ കുടുംബമാണ്. ദൈവമാണ് കുടുംബസ്ഥാപകന്‍. ദൈവത്തിന്റ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ‍ സ്ത്രീയും പുരുഷനും ഒന്നായി ജീവിക്കേണ്ട ഇടമാണ് കുടുംബം. രണ്ട് അരുവികള്‍ വ്യത്യസ്ത വഴികളിലൂടെ ഒഴുകി ഒരു പുഴയായിത്തീര്‍ന്ന് സാഗരത്തില്‍ സംഗമിക്കുംപോലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ട് പേര്‍ ഹൃദയപൂര്‍വ്വം പരസ്പരം ലയിച്ച് മരണം വേര്‍പെടുത്തുംവരെ ഒന്നായി ജീവിക്കുന്ന ശ്രേഷ്ഠമായ ബന്ധമാണ കുടുബ ജീവിതം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം അല്ലെങ്കിൽ ഭൂകമ്പമായി മാറും

സന്തോഷകരമായ കുടുംബജീവിതം ദൈവത്തിൻറെ ദാനമാണ്. എന്നാൽ നാം ഓരോരുത്തരും സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകുവാൻ കുടുംബത്തിൻറെ ഉള്ളിൽനിന്ന് പരിശ്രമിക്കണം. ഭാര്യയും ഭർത്താവും ഒരുപോലെ ജീവിതം ക്രമപ്പെടുത്തിയെങ്കിൽ മാത്രമേ സന്തോഷമുള്ള കുടുംബജീവിതം ഉണ്ടാവുകയുള്ളൂ. ഭാര്യ ഭർത്താക്കൻമാർ പരസ്പര ബഹുമാനവും, സ്നേഹവും ഉണ്ടാകണം. സ്നേഹം ഉണ്ടെന്നു പറയുക മാത്രമല്ല, അത് പ്രകടിപ്പിക്കാൻ ഭാര്യ ഭർത്താക്കൻമാർ പരസ്പരം തയാറാകണം. ജോലികളിൽ ഭാര്യഭർത്താക്കന്മാർ ഏതു ഉന്നത അവസ്ഥയിൽ ആണെങ്കിലും, കുംടുബങ്ങളിൽ ഭാര്യ ഭാര്യയും, ഭർത്താവ് ഭർത്താവും ആക്കുക. കുറവുകളിൽ പരസ്പരം ചേർത്തുപിടിക്കുക.

തകര്‍ക്കുന്ന മദ്യവും മയക്കുമരുന്നുകളും ആഢംബരത്തിന്റെ ധൂര്‍ത്തുകളും, അവിഹിത ബന്ധങ്ങളും ഒഴിവാക്കുക. പ്രാര്‍ത്ഥനയാണ് കുടുംബത്തിന്റെ ശക്തി.

സ്‌നേഹത്തിലും സത്യത്തിലുമുള്ള ആത്മീയ ഐക്യം കുടുംബങ്ങളില്‍ വളര്‍ത്തുന്നതും പ്രാര്‍ത്ഥനയാണ്.

മക്കളെ ശിക്ഷിക്കേണ്ടടത്ത് ശിക്ഷിച്ചും, സ്നേഹിക്കേണ്ടടത്ത് സ്നേഹിച്ചും വളർത്തുക. കുടുംബബന്ധങ്ങളുടെ മനോഹരമായ അടിത്തറ സ്നേഹബന്ധം ആകട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group