ജപമാലയ്ക്ക് ശേഷം പ്രാർത്ഥിക്കുവാൻ പരിശുദ്ധ പിതാവ് നൽകുന്ന പ്രാർത്ഥന

ഓ പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളുടെ രക്ഷയുടെയും പ്രതീക്ഷയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ നീ തുടർച്ചയായി പ്രകാശിക്കണമേ! രോഗികളുടെ ആരോഗ്യമായ മാതാവേ! നീ കുരിശിന്റെ ചുവട്ടിൽ ക്രിസ്തുനാഥന്റെ പീഡാസഹനങ്ങളോട് ഐക്യപ്പെടുകയും വിശ്വാസത്തിലുറച്ചു നിൽക്കുകയും ചെയ്തുവല്ലോ. ഞങ്ങൾ പൂർണമായും ഞങ്ങളെത്തന്നെ നിന്നെ ഭരമേല്പിക്കുന്നു. എല്ലാ ജനങ്ങളുടെയും സംരക്ഷകയായ മാതാവേ, നീ ഞങ്ങളുടെ ആവശ്യങ്ങളറിയുന്നുവല്ലോ. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം നീ സാധിച്ചുതരുമെന്ന് ഞങ്ങൾക്കറിയാം. ദൈവസ്നേഹത്തിന്റെ അമ്മ, കാനായിലെ കല്യാണ വിരുന്നിലെന്ന പോലെ ഈ പരീക്ഷണസമയത്തിനുശേഷം സന്തോഷവും ആഘോഷവും തിരിച്ചുകൊണ്ടുവരാൻ നീ ഞങ്ങളെ സഹായിക്കണമേ! യേശുനാഥൻ നമ്മുടെ വേദനകൾ തന്നിൽ തന്നെ ഏറ്റെടുക്കുകയും നമ്മുടെ വേദനകളാൽ ഭാരപ്പെടുകയും ചെയ്തുകൊണ്ട് തന്റെ കുരിശിനാൽ ഉത്ഥാനത്തിന്റെ സന്തോഷം നമുക്കായി നേടിത്തന്നുവല്ലോ. ദൈവസ്നേഹത്തിന്റെ അമ്മ ഞങ്ങളെത്തന്നെ ദൈവഹിതാനുസാരം സ്ഥിരീകരിക്കുവാനും ക്രിസ്തുനാഥൻ പറയുന്നത് ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ! ഓ പരിശുദ്ധ ദൈവമാതാവേ! നിന്റെ സംരക്ഷണയിലേക്കിതാ ഞങ്ങൾ ഓടി വരുന്നു. ഞങ്ങളുടെ അത്യാവശ്യസാഹചര്യങ്ങളിലെ അപേക്ഷകൾ ഉപേക്ഷി ക്കരുതേ. മഹത്വപൂർണ്ണയും അനുഗ്രഹീതയുമായ കന്യകേ എല്ലാ ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ആമ്മേൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group