സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്ന ശ്രീലങ്കയ്ക്കു വേണ്ടി പ്രാർത്ഥനയും അഭ്യർത്ഥനയുമായി കത്തോലിക്കാ മെത്രാന്മാർ. പരാജയപ്പെട്ട ഒരു രാജ്യമായി ശ്രീലങ്കയെ മാറ്റരുതേയെന്നാണ് ഭരണകൂടത്തോട് മെത്രാൻ സമിതി
അഭ്യർത്ഥന നടത്തിയത്.
അടിസ്ഥാനാവശ്യങ്ങൾക്കു പോലും ജനങ്ങൾ ബുദ്ധിമുട്ട്നേരിടുകയാണ്, ദിവസം പതിമൂന്ന്മണിക്കൂർ നേരത്തേക്ക് കറന്റ് പോലും റദ്ദാക്കിയ അവസ്ഥയാണ്പാചക ഇന്ധനമോഭക്ഷണപദാർത്ഥങ്ങളോ മരുന്നോ കിട്ടാനില്ലാത്ത അവസ്ഥ. രാജ്യത്തെ 22 മില്യൻ ജനങ്ങൾ നേരിടുന്ന പ്രതിസന്ധിയാണ് ഇത്.
ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ രക്ഷിക്കാൻ എല്ലാ രാഷ്ട്രീയക്കാരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി ശ്രമിക്കണമെന്നും മെത്രാൻ സംഘം അഭ്യർത്ഥിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധി കൾക്ക് മാറിമാറി വരുന്ന എല്ലാ ഗവൺമെന്റുകളും ഉത്തരവാദികളാണ്. രാഷ്ട്രീയനേതാക്കളുടെ മനം മാറ്റത്തിനായി പ്രാർത്ഥിക്കുവാൻ കർദിനാൽ മാൽക്കം രജ്ഞിത്ത് ആഹ്വാനം ചെയ്തു.
നമ്മളെല്ലാവരും ഒരേ ബോട്ടിലാണ്. ഈ ബോട്ട് മുങ്ങുമോ.. ഈ ചോദ്യം നാം നമ്മോട് തന്നെ ചോദിക്കണം.അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലും സേവനിരതമാണ് ഇവിടുത്തെ ക്രൈസ്തവ സഭാ നേതൃത്വം .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group