കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന…

കന്യാമറിയമേ, അപേക്ഷയുമായി വരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും, മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകളെ അങ്ങയുടെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ.

ഞാൻ എത്ര നിസ്സഹായനാണെന്ന് അങ്ങ്‌ അറിയുന്നു, എന്റെ വേദന അങ്ങ്‌ ഗ്രഹിക്കുന്നു.ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് അങ്ങ്‌ കാണുന്നു.തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ, ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, ഞങ്ങളുടെ ജീവിതം പൂർണ്ണമായി ഞങ്ങൾ അങ്ങയെ ഭരമേൽപിക്കുന്നു.തിന്മയുടെ ശക്തികൾക്ക്, ഞങ്ങളെ നിന്നിൽനിന്ന് തട്ടിയെടുക്കാനാവുകയില്ലെന്ന് ഞങ്ങൾ ധൈര്യപ്പെടുന്നു.നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ.കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും അങ്ങയുടെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള മാധ്യസ്ഥശക്തിയാലും ഈ കുരുക്ക് അങ്ങ്‌ കയ്യിലെടുക്കണമേ, (ഇവിടെ അപേക്ഷ പറയുക)ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ.നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും.ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ, ഈ അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ…….
ആമ്മേൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group