ത്രിത്വൈക ദൈവത്തോടുള്ള നമ്മുടെ സംഭാഷണമാണ് പ്രാർത്ഥന എന്ന് ഫ്രാൻസിസ് മാർപാപ്പാ. കഴിഞ്ഞ ദിവസം കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പായുടെ ഈ സന്ദേശമുള്ളത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ :
“പരിശുദ്ധാത്മാവിൽ, ക്രിസ്തുവിലൂടെ, പിതാവുമായുള്ള സംഭാഷണത്തിന്റെ ഇടമാണ് പ്രാർത്ഥന.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവനുള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്.
കൃത്രിമ ബുദ്ധിശാസ്ത്രത്തിന്റെയും പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ മാർപാപ്പായുടെ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group