പ്രാർത്ഥനയാണ് ഈശോയോട് നന്ദി പറയാനുള്ള ഏറ്റവും നല്ല മാർഗം: മാർപാപ്പ.

പ്രാർത്ഥനയാണ് ഈശോയോട് നന്ദി പറയാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ്
മാർപാപ്പ.

കഴിഞ്ഞദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ദൈവത്തിനുള്ള കൃതജ്ഞാർപ്പണവും പ്രാർത്ഥനയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് വിശ്വാസീസമൂഹത്തെ പാപ്പ ഓർമിപ്പിച്ചത്.

‘നമ്മുടെ ഭവനത്തിലും ഹൃദയത്തിലും പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഈശോയോട് നന്ദി പറയാനുള്ള ഏറ്റവും നല്ല മാർഗം പ്രാർത്ഥനയാണ്,’ ക്രിസ്മസ്, പ്രയർ എന്നീ ഹാഷ്ടാഗുകളോടെ പാപ്പ ട്വിറ്ററിൽ കുറിച്ചു.

ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, ജർമൻ, പോളിഷ്, അറബി ഉൾപ്പെടെ ഒൻപത് ഭാഷകളിലായി അഞ്ച് കോടി 35ലക്ഷത്തിൽപ്പരം പേരാണ് പാപ്പയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group