പ്രാർത്ഥന വിശ്വാസത്തിന്റെ ശ്വാസമാണെന്നും പ്രാർത്ഥന ഇല്ലാതായാൽ വിശ്വാസം അണഞ്ഞുപോകുമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ”പ്രാർത്ഥിക്കുക, പ്രാർത്ഥിക്കാൻ പഠിപ്പിക്കുക”എന്നത് സഭയുടെ കാതലായ കടമയാണെന്നും പാപ്പ പറഞ്ഞു.
വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്സമയം ക്രമീകരിച്ച പൊതുസന്ദർശന സന്ദേശത്തിലാണ് പ്രാർത്ഥനയ്ക്ക് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്.മാതാപിതാക്കന്മാർ നൽകുന്ന പ്രാർത്ഥനയുടെ അടിത്തറയാണ് കുട്ടികളെ പ്രാർത്ഥന ജീവിതത്തിലേക്ക് നയിക്കുന്നതെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. ഒരോ ഇടവകയുടെയും ഓരോ ക്രൈസ്തവ സമൂഹത്തിന്റെയും ജീവിതം ആരാധനാക്രമ നിമിഷങ്ങളാലും സമൂഹപ്രാർത്ഥനാവേളകളാലും മുദ്രിതമാണ്. കുട്ടിക്കാലത്ത് ലാളിത്യത്തോടെ നാം സ്വീകരിച്ച പ്രാർത്ഥന എന്ന സമ്മാനം, മഹത്തായതും അതിസമ്പന്നവുമായ പൈതൃകമാണെന്നും പ്രാർത്ഥനാനുനുഭവം അനുദിനം ആഴപ്പെടുത്തേണ്ടതാണെന്നും നാം തിരിച്ചറിയണം, പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർത്ഥനയിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group