കുടുംബങ്ങളെ തിരുഹൃദയത്തിന് സമർപ്പിച്ചു കൊണ്ടുള്ള പ്രാർത്ഥനാ സമ്മേളനം ജൂൺ 24 ന്

ലത്തീൻ സഭയുടെ ആഭിമുഖ്യത്തിൽ കുടുംബങ്ങളെ തിരുഹൃദയത്തിന് സമർപ്പിച്ചു കൊണ്ടുളള പ്രത്യേക സമർപ്പണവുo ഒരു മണിക്കൂർ നേരത്തെ കൃതജ്ഞതാ പ്രാർത്ഥനാ ശുശ്രൂഷയും ജൂൺ 24ന് നടക്കും.

വിശുദ്ധ ദേവസഹായത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന തമിഴ്നാട്, കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ് പ്രാർത്ഥനാ സമ്മേളനം നടക്കുന്നത്.

പ്രത്യേക പ്രാർത്ഥനാ സമ്മേളനവും ദിവ്യകാരുണ്യ ആരാധനയും ശാലോം ടിവി, ഗുഡ്നെസ് ടിവി, മാതാ ടീവി തുടങ്ങിയവയിലൂടെ ലൈവ് സംപ്രേഷണം ചെയ്യും. സിസിബിഐ വൈസ് പ്രസിഡന്റ് റവ. ജോർജ് അന്തോണി സ്വാമി, ബിഷപ് അനിൽ കൂട്ടോ ,കോട്ടാർ ബിഷപ് റവ. ഡോ നസ്രായൻ സൂസൈ, സിസ്റ്റർ ആനി കുട്ടിക്കാട് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കും.

ബോംബെ ആർച്ച് ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചന സന്ദേശം നല്കും. ഹിന്ദി,തമിഴ്, മലയാളം, കന്നഡ,തെലുങ്ക്, ബംഗാളി, ബാഡ്ഗ ഭാഷകളിൽ പ്രാർത്ഥന നടത്തും. തിരുവനന്തപുരം ആർച്ച് ബിഷപ് തോമസ് നെറ്റോ ദേവസഹായത്തോടുളള പ്രാർത്ഥന നയിക്കും.നിയുക്ത കർദിനാളും ഗോവ ആർച്ച് ബിഷപ്പുമായ ഫിലിപ്പ് നേരി കുടുംബങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കും.

എല്ലാ ലത്തീൻ സഭയുടെ കീഴിലുള്ള 132 രൂപതകളും 18 മില്യൻ വിശ്വാസികളും അന്നേ ദിവസത്തെ പ്രാർത്ഥനകളിൽ പങ്കാളികളാകുമെന്ന് സിസിബിഐ
ഡപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ സ്റ്റീഫൻ ആലത്തറയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group