ക്രിസ്മസ് വാരത്തിൽ വിയറ്റ്നാമിലെ ദേവാലയങ്ങളിൽ ശുശ്രൂഷകൾ പുനരാരംഭിച്ചു.

Prayer Services resumed in churches in Vietnam during Christmas week.

ഹാനോയി: ക്രിസ്മസ് വാരത്തിൽ വിയറ്റ്നാമിലുടനീളമുള്ള ദേവാലയങ്ങൾ സാധാരണ നിലയിലായി. കോവിഡ്-19 പശ്ചാത്തലത്തിൽ ഏകദേശം ഒരു വർഷത്തോളമായി തടസപ്പെട്ടിരുന്ന ദേവാലയ ശുശ്രൂഷകളാണ് പുനരാരംഭിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈനായിട്ടാണ് ശുശ്രൂഷകളിൽ വിശ്വാസികൾ പങ്കെടുത്തിരുന്നത്. ക്രിസ്മസ് ദിനത്തിൽ വിവിധ ഇടവ ദേവാലയങ്ങളിൽ വിശുദ്ധ കുർബ്ബാനകൾ പൂർവസ്ഥിതിയിൽ നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തത്. ഫെബ്രുവരി മാസം വിയറ്റ്‌നാമിൽ ആദ്യമായി കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ കത്തോലിക്കാ മെത്രാൻമാർക്ക് ഈ വർഷം ഏപ്രിലിൽ നടത്താനിരുന്ന ദ്വിവത്സര യോഗം റദ്ദാക്കിയിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലായി സംഘടിപ്പിക്കാനിരുന്ന വിയറ്റ്‌നാം ചർച്ച് ശ്രേണിയുടെ അറുപതാം വാർഷികം ആഘോഷവും റദ്ദാക്കിയിരുന്നു. ക്രിസ്ത്യൻ ആഘോഷങ്ങളെ അവഗണിച്ചിരുന്ന മുൻ മനോഭാവങ്ങളിൽ നിന്ന് മാറ്റമുണ്ടായതായി സർക്കാർ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി വത്തിക്കാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ വിയറ്റ്‌നാം തീരുമാനമായതായും മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഇതുവരെ വിയറ്റ്നാമിൽ 1456 കൊറോണ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ ഡിസംബർ 30-വരെ ആകെ 35 മരണങ്ങൾ മാത്രമാണ് കൊറോണ വൈറസ് മൂലം രാജ്യത്തു റിപ്പോർട്ടുചെയ്തിട്ടുള്ളത്. ഇവയെല്ലാം സൂചിപ്പിക്കുന്നത് കോറോണയെ പ്രതിരിധിക്കുവാൻ ഭരണകൂടം വൈറസ് വ്യാപനത്തിന്റെ ആരംഭത്തിലേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമായതാണ്. ക്രിസ്മസ് ആഘോഷങ്ങൾ പൂർവസ്ഥിതിയിൽ രാജ്യത്ത് സംഘടിപ്പിച്ചതും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ആർച്ച് ബിഷപ്പ് മാർക്ക് സാലെവ്സ്കിയെ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group