റോസാ മിസ്റ്റിക്കാ മാതാവേ, അമലോത്ഭവയേ, കർത്താവായ യേശുവിന്റെ അമ്മേ, തിരുസഭയുടെ മാതാവേ, ഈ ഭൂമിയിലെ അങ്ങയുടെ മക്കൾ പരസ്പരം സ്നേഹിക്കാനും ഐക്യപ്പെടാനും സമാധാനത്തോടെ ജീവിക്കാനുമാണല്ലോ അങ്ങ് ആഗ്രഹിക്കുന്നത്. നന്മ ചെയ്യുവാനും പ്രാർത്ഥിക്കാനും തപസ്സനുഷ്ടിക്കാനുമുള്ള അവിടുത്തെ നിർദ്ദേശത്തെ ഞങ്ങൾ സ്വീകരിക്കുന്നു. പരിശുദ്ധ അമ്മേ, കൃപാപൂർണ്ണേ, എന്റെ എല്ലാ ആവശ്യങ്ങളിലും അങ്ങ് എന്നെ സഹായിക്കേണമേ (ആവശ്യം പറയുക).
മാതൃസ്നേഹത്തോടെ ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. റോസാ മിസ്റ്റിക് മാതാവേ, പരിശുദ്ധാത്മാവിന്റെ മണവാട്ടീ, അങ്ങയുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ അമ്മേ, ഞങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കേണമേ.
സർവ്വശക്തനായ ദൈവമേ, പരിശുദ്ധ അമ്മയെ അങ്ങുമായി ബന്ധപ്പെടുത്തുന്ന ഒരു മദ്ധ്യസ്ഥയായി ഞങ്ങൾക്ക് നൽകുവാൻ തിരുമനസ്സായതിനെയോർത്ത് അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. ആമ്മേൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group