പരിശുദ്ധ കന്യമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള പ്രാർത്ഥന ..

ഓ പരിശുദ്ധയായ കന്യകേ, അങ്ങയെ ഞാന്‍ വാഴ്ത്തട്ടെ. അവിടുത്തെ ശത്രുക്കള്‍ക്കെതിരായും മനുഷ്യവംശത്തിന്റെ ശത്രുക്കള്‍ക്കെതിരായും പോരാടാന്‍ എനിക്ക് ശക്തി തരണമേ. എളിമയോടെ അങ്ങയോട് പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ശക്തി നല്‍കണമേ. എന്റെ സര്‍വശക്തിയോടും കൂടെ അങ്ങയെ പുകഴ്ത്താന്‍ എനിക്ക് ശക്തി നല്‍കണമേ. ക്രൈസ്തവ ലോകം മുഴവനും സന്തോഷത്തിലേക്ക് പിറന്നു വീണ അവിടുത്തെ ഏറ്റവും പരിശുദ്ധമായ ജനനത്തിന്റെ യോഗ്യതകളെ പ്രതി ഞാന്‍ അങ്ങയെ പുകഴ്ത്തട്ടെ.അവിടുന്ന് ജനിച്ചു വീണപ്പോള്‍ ലോകം പ്രകാശത്താല്‍ പൂരിതമായി. അവിടുത്തെ തായ്ത്തടിയും വേരും ഫലവും എത്രയോ അനുഗ്രഹീതമാണ്. അങ്ങ് മാത്രമാണ് കന്യകയായിരുന്നപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അങ്ങയുടെ ദൈവത്തെ ഗര്‍ഭം ധരിച്ചത്. കന്യകയായിരുന്നപ്പോള്‍ അങ്ങ് അവിടത്തേക്ക് ജന്മമേകി, അവിടുത്തെ ജനനശേഷവും അങ്ങ് കന്യകയായി തുടര്‍ന്നു.
പാപിയായ എന്റെ മേല്‍ കരുണയുണ്ടാകണമേ. എന്നെ സഹായിക്കണമേ, നാഥേ. അബ്രഹാമിന്റെ വിത്തില്‍ നിന്നും പിറവിയെടുത്ത യൂദാ വംശജയായ, ദാവീദിന്റെ കുറ്റിയില്‍ നിന്നും പിറന്ന അവിടത്തെ മഹനീയമായ പിറവി പോലെ ലോകം മുഴുവനോടും വലിയ സന്തോഷം പ്രഖ്യാപിക്കാനും അതു വഴി വലിയ സന്തോഷം കൊണ്ടു നിറയുവാനും എല്ലാ പാപങ്ങളില്‍ നിന്നും മോചിതനാകുവാനും എന്നെ അനുഗ്രഹിക്കണമേ.ഏറ്റവും വിവേകവതിയായ കന്യകേ, അവിടുത്തെ മഹനീയമായ ജനനത്തിന്റെ ആനന്ദങ്ങള്‍ എന്റെ പാപങ്ങളെ മൂടിക്കളയാന്‍ ഇടയാകണമേ.ലില്ലിപ്പൂവിനെ പോല്‍ പൂവിടുന്ന ഓ ദൈവമാതാവേ, ദുര്‍ഭഗ പാപിയായ എനിക്കു വേണ്ടി അവിടുത്തെ പുത്രനോട് പ്രാര്‍ത്ഥിക്കണമേ.

ആമ്മേന്‍.

(12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാന്റര്‍ബറിയിലെ മെത്രാനായിരുന്ന വി. ആന്‍സലെമാണ് ഈ പ്രാർത്ഥന രചിച്ചത്.)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group