മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നു : മാര്‍ ജോസഫ് പെരുന്തോട്ടം

ക്രൈസ്തവ സമൂഹം പരിപാവനവും വിശുദ്ധവുമായി കരുതുന്ന വിശുദ്ധ ബൈബിളിനെ അവഹേളിക്കുകയും അത് കത്തിച്ച് അതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത നടപടി കേരള മനസാക്ഷിയെ തന്നെ വ്രണപ്പെടുത്തുന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപത അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.

ഒരു യഥാര്‍ത്ഥ മതവിശ്വാസിക്ക് ഒരിക്കലും ഇങ്ങനൊന്ന് ചെയ്യാനാകില്ലെന്നും ബൈബിള്‍ കത്തിച്ചയാളുടെ ആധ്യാത്മിക അധഃപതനമാണ് ഇതിലൂടെ വെളിപ്പെടുത്തപ്പെട്ടതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

സംഭവത്തിനുത്തരവാദിയായ ആളുടെ മനസാന്തരത്തിനായി താൻ ദൈവ സമക്ഷം പ്രാർത്ഥിക്കുന്നു എന്നും, മാനസാന്തരത്തിന്റെ ഫലo പുറപ്പെടുവിക്കുവാൻ ആ മനുഷ്യന് സാധിക്കട്ടെ എന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group