ഇന്ത്യക്കായി പ്രാർത്ഥിച്ച്, ഐറിഷ് സഭാതലവൻ

കോവിഡ് വ്യാപനം അതിസങ്കീർണമായിക്കൊണ്ടിരിക്കുന്ന ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഐറിഷ് സഭാതലവൻ. ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായ ആർച്ച്ബിഷപ്പ് എയ്മൻ മാർട്ടിനാണ് കൊറോണ പകർച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന ഭാരതത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുവാൻ ഐറിഷ് വിശ്വാസികളോട് ആഹ്വാനം ചെയ്തത്. തന്റെ വീഡിയോ സന്ദേശത്തിലൂടെയണ് ഭാരതത്തോടുള്ള ഐക്യദാർഢ്യം അദ്ദേഹം അറിയിച്ചത്. രാജ്യത്തെ നിരവധി ആളുകൾ കോവിഡ് മഹാമാരിയിൽ വലയുകയാണെന്നും അവിടത്തെ സ്ഥിതിഗതികൾ വളരെ മോശമാകുന്നുവെന്ന് മാധ്യമങ്ങളിലൂടെ താൻ അറിയുന്നുണ്ട്. മൃതദേഹം സംസ്‌കരിക്കുന്നത് ഉൾപ്പെടെ വലിയ സഹനങ്ങളിലൂടെയാണ് ഓരോ കുടുംബങ്ങളും കടന്നുപോകുന്നത്. ബന്ധുമിത്രാധികൾക്ക് തമ്മിൽ കാണാനാണോ സംസാരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങളെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറയുന്നു.വിശുദ്ധ യൗസേപ്പിതാവിന്റെയും ദൈവമാതാവിന്റെയും മാധ്യസ്ഥവും ഇന്ത്യൻ ജനതയ്ക്കായി ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group