തീപിടുത്തത്തിന് ഇരയായവർക്കായി പ്രാർത്ഥനകൾ അർപ്പിച്ച് മാർപാപ്പ.

വത്തിക്കാൻ സിറ്റി :ഇറാഖിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി മാർപാപ്പ അറിയിച്ചു. ഇറാഖിലെ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലെകൊറോണ വൈറസ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ അടുപ്പവും പ്രാർത്ഥനയും മാർപാപ്പ അറിയിച്ചു.
മാർപാപ്പയ്ക്ക് വേണ്ടി
സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അയച്ച ടെലിഗ്രാo സന്ദേശത്തിലാണ് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യവും പ്രാർത്ഥനയും മാർപാപ്പ അറിയിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group