സഭയുടെ വിലപ്പെട്ട പ്രവർത്തനങ്ങൾ ഒരിക്കലും വ്യർത്ഥമായ അദ്ധ്വാനമാകരുതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.
ചേലാം എന്ന പേരിലുള്ള, ലാറ്റിനമേരിക്കൻ മെത്രാന്മാരുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായി കൊളംബിയയിൽ പണിയപ്പെട്ട പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്ബോധനം.
സുവിശേഷവൽക്കരണത്തിന്റെയും അജപാലന രൂപീകരണത്തിന്റെയും പദ്ധതികൾ നടപ്പിലാക്കാൻ സഹായകരമാകുന്ന ഈ പുതിയ കേന്ദ്രത്തെയോർത്ത് ദൈവത്തിനു നന്ദി പറയാൻ എല്ലാവരോടും ആഹ്വാനം ചെയ്ത പാപ്പാ, “കർത്താവ് വീട് പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർത്ഥമാണ് ” (സങ്കീർത്തനം 127:1) എന്ന സങ്കീർത്തന വാക്യം എപ്പോഴും ഓർത്തിരിക്കണമെന്ന് ആഹ്വനം ചെയ്തു. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്ന സഹോദരീ സഹോദരന്മാരുടെ സേവനത്തിനായി ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ പ്രസ്ഥാനങ്ങൾക്ക് അർത്ഥമുള്ളൂ എന്ന കാര്യം നാം മറക്കരുത് എന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group