ആഗോള മെത്രാൻ സമിതിയുടെ പതിനാലാമത്തെ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ഒക്ടോബർ മാസo 9 മുതൽ -10 വരെയുള്ള ദിവസങ്ങളിലാണ് പ്രാരംഭ സമ്മേളനം വത്തിക്കാനിൽ വച്ച് നടക്കുന്നത് .ഈ സിനഡിൽ ചർച്ചയ്ക്കും, പഠനത്തിനും, പ്രാർത്ഥനയ്ക്കുമായിട്ടുള്ള ഒരുക്ക രേഖ വത്തിക്കാനിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ പുറത്തിറക്കി.1967 ൽ പോൾ ആറാമൻ പാപ്പ പോപ്പുളോരും പ്രോഗ്രസിയോ എന്ന തിരുവെഴുത്ത് വഴി തുടങ്ങിവച്ച സഭയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഒരു പുതിയ തലത്തിലുള്ള വളർച്ചയാണ് ഈ സിനഡിൽ സിനഡാലിറ്റി എന്ന വിഷയം വഴി ചിന്തിക്കുന്നത് എന്ന് പത്ര സമ്മേളനത്തിൽ വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.പരിശുദ്ധ ആത്മാവിൻ്റെ പ്രവർത്തനം വഴി സഭയിൽ എല്ലാ തലത്തിൽ നിന്നും കൂട്ടായ്മയും, സഹഗമനവും ഉളവാക്കാനുള്ള ഫ്രാൻസിസ് പാപ്പയുടെ പരിശ്രമമാണ് ഈ സിനഡ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group