പ്രോ ലൈഫ് സമൂഹത്തിന് അഭിനന്ദനവും നന്ദിയും അറിയിച്ച് പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ. തലസ്ഥാന നഗരിയായ വാഴ്‌സോ സാക്ഷ്യം വഹിച്ച 17-ാമത് ‘നാഷണൽ മാർച്ച് ഫോർ ലൈഫി’നെ അഭിസംബോധന ചെയ്ത് അയച്ച വീഡിയോ സന്ദേശത്തിലാണ് ആബാലവൃദ്ധം വരുന്ന പ്രോ ലൈഫ് ജനതയെ ഡൂഡ അഭിനന്ദിച്ചത്.
‘നിങ്ങൾ വീണ്ടും വാഴ്സോയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മുത്തച്ഛന്മാരും മാതാപിതാക്കളും കുട്ടികളും മാതാപിതാക്കളാകാൻ ഒരുങ്ങുന്നവരുമായ ഒരു വലിയ സമൂഹം ഇന്ന് ഇവിടെയുണ്ട്. മഹത്തായ മൂല്യങ്ങളോടുള്ള നിങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പൊതുസാക്ഷ്യമാണ് ഈ കൂട്ടായ്മ. കെട്ടുറപ്പുള്ള കുടുംബങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമാക്കും എന്ന ബോധ്യം നിങ്ങൾ പ്രഘോഷിക്കുന്നു. ഇതിന് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ,’ അദ്ദേഹം വ്യക്തമാക്കി.
‘ഐ പ്രോമിസ് യു’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച മാർച്ച് ഫോർ ലൈഫിൽ 10,000ൽപ്പരം പേരാണ് ഇത്തവണ അണിചേർന്നത്. തലസ്ഥാന നഗരി സാക്ഷ്യം വഹിച്ച മാർച്ചിന് പുറമെ, ഏതാണ്ട് 150ൽപ്പരം നഗരങ്ങളിലും സമാനമായ പ്രോ ലൈഫ് മാർച്ചുകൾ സംഘടിപ്പിക്കപ്പെട്ടു. വിവാഹ- കുടുംബ മൂല്യങ്ങൾ പ്രഘോഷിക്കാൻ അണിചേർന്ന ഇവർക്കെല്ലാമുള്ള നന്ദി അർപ്പണം കൂടിയായിരുന്നു പ്രസിഡന്റിന്റെ വീഡിയോ സന്ദേശം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group