ക്രൈസ്തവ ദേവാലയങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും അസർബൈജാൻ പ്രസിഡന്റ്

ബാക്കു: ക്രൈസ്തവ ദേവാലയങ്ങൾ തങ്ങൾ സംരക്ഷിക്കുമെന്ന് അസർബൈജാൻ പ്രസിഡന്റ്  ഇൽഹാം അലിയേവിന്റെ  ഉറപ്പ്. അർമേനിയ-അസർബൈജാൻ സമാധാന കരാറിന്റെ ഭാഗമായി അർമേനിയക്കാർ വസിക്കുന്ന തർക്ക പ്രദേശം അസർബൈജാനു വിട്ടു നൽകുമ്പോൾ അവിടെയുള്ള ക്രിസ്ത്യൻ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന്  അസർബൈജാൻ പ്രസിഡന്റ് ഉറപ്പുനൽകിയതായി മാധ്യമ റിപ്പോർട്ട്. അർമേനിയയും, അസർബൈജാനും തമ്മിൽ നാഗാര്‍ണോ കരാബാക് എന്ന പ്രദേശത്തെ ചൊല്ലി കാലങ്ങളായി നീണ്ടുനിന്ന സംഘർഷത്തിന് ഒടുവിലാണ് സമാധാന കരാർ രൂപം കൊണ്ടിരിക്കുന്നത്.  റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കാൻ രാജ്യം തയാറാണെന്ന് വ്യക്തമാക്കിയത്.
1994ൽ നടന്ന യുദ്ധത്തിൽ വിവാദ സ്ഥലവും സമീപ സ്ഥലങ്ങളും അർമേനിയൻ സേന കീഴടക്കിയിരുന്നു.

        സെപ്റ്റംബർ മാസത്തില്‍ ഇത് പിടിച്ചെടുക്കാൻ അസർബൈജാൻ ശക്തമായ  സൈനിക  നീക്കം നടത്തുകയും. ഇരു രാജ്യങ്ങളും തമ്മിൽ നീണ്ടുനിന്ന സംഘർഷത്തിനൊടുവിലൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയാവുകയുമായിരുന്നു.  തുടർന്നുണ്ടായ  സമാധാന കരാർ പ്രകാരം നാഗാർനോ- കാരബാക്കിന്റെ ഒരു ഭാഗവും, പ്രാന്തപ്രദേശങ്ങളും അസർബൈജാനു നൽകാൻ തീരുമാനിച്ചു.ഞായറാഴ്ച അർമേനിയ    
അപ്പസ്തോലിക്ക് ചർച്ചിന്റെ ഡാഡിവാങ്ക് എന്ന പ്രശസ്ത സന്യാസ ആശ്രമം സ്ഥിതി ചെയ്യുന്ന കൽബജാർ എന്ന പ്രദേശം അസർബൈജാനു കൈമാറിയിരുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സന്യാസ ആശ്രമത്തിലെ ജീവനക്കാർ ഇവിടെ നിന്നും നിരവധി വിശുദ്ധ വസ്തുക്കൾ നീക്കം ചെയ്തിരുന്നു.  

  വലിയൊരു ശതമാനം ഇസ്ലാംമത വിശ്വാസികൾ പൗരന്മാരായുള്ള അസർബൈജാൻ തങ്ങളുടെ  അധികാരത്തിൽ ഉണ്ടായിരുന്ന  പ്രദേശങ്ങൾ കൈവശപ്പെടുത്തുമ്പോൾ  ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെടാനോ, തകർക്കപ്പെടാനോ സാധ്യതയുണ്ടെന്ന്
അർമീനിയക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന ഇൽഹാം അലിയേവിന്റ് ഓഫീസിന്റെ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ്  അർമീനിയക്കാർ ആശ്വാസകരമായ ഒരു നടപടി  അസർബൈജാൻ പ്രസിഡന്റെ സ്വീകരിച്ചത്. ക്രൈസ്തവ വിശ്വാസികൾക്ക്   ദേവാലയങ്ങൾ സന്ദർശിക്കാനും പ്രാർത്ഥനകൾ നടത്താനും അനുമതിനൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.ഇരുരാജ്യങ്ങളുടെയും നൂറുകണക്കിന് പട്ടാളക്കാരും, പൗരന്മാരുമാണ് സെപ്റ്റംബറിൽ ആരംഭിച്ച സംഘർഷത്തിൽ കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group