ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് കുർദിസ്ഥാൻ പ്രസിഡന്റ്

കുർദിസ്ഥാൻ ഭരണകൂടം തയാറാക്കുന്ന ഭരണഘടനയിൽ ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് കുർദിഷ് പ്രസിഡന്റ് നെച്ചിർവാൻ ബർസാനി പറഞ്ഞു.ഇറാഖിലെ വത്തിക്കാൻ അംബാസിഡർ ആർച്ച്ബിഷപ്പ് മിറ്റ്ജാ ലെസ്‌കോവറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുർദിസ്ഥാനിൽ
ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടാൽ പലായനം ചെയ്തവർക്ക് മേഖലയിലേക്ക് തിരികെ വരാൻ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തൽ.
ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനത്തിന്റെ സദ്ഫലങ്ങളിൽ ഒന്നായി ഈ നീക്കത്തെ വിശേഷിപ്പിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group