ചാവേറാക്രമണം ഇന്തോനേഷ്യൻ പ്രസിഡണ്ട് അപലപിച്ചു

ഓശാന ഞായറാഴ്ച ഇന്തോനേഷ്യയിലെ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിൽ ഉണ്ടായ ചാവേർ ബോംബാക്രമണത്തെ ഇന്തോനേഷ്യൻ പ്രസിഡൻറ് അപലപിച്ചു. “ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു, ഇത്തരമൊരു ആക്രമണത്തിന്  പിന്നിൽ  പ്രവർത്തിച്ചവരെ  കണ്ടെത്താൻ ശക്തമായ നിർദേശം  പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട് ” പ്രസിഡണ്ട് ജോക്കോ വിഡോഡോ പറഞ്ഞു.
ഞായറാഴ്ച പ്രാദേശികസമയം രാവിലെ 10.30 നാണ് ബോംബാക്രമണം ഉണ്ടായത്.  ചാവേറുകളെന്ന് സംശയിക്കുന്ന രണ്ടുപേർ  കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രാർത്ഥനയ്ക്കെത്തിയ 20ഓളം വിശ്വാസികൾക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്