ലിയോൺ – ഫ്രാൻസിലെ നീസ് ബസിലിക്ക ദേവാലയത്തിൽ തീവ്രവാദികൾ നടത്തിയ ഭീകരമായ അക്രമത്തിന്റെ നടുക്കം വിട്ട് മാറുന്നതിന് മുന്നെ തന്നെ ഇതാ ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ഭീതിതമായ അക്രമണം കൂടി അരങ്ങേറിയിരിക്കുന്നു.
ഫ്രഞ്ച് നഗരമായ ലിയോൺ ഇടവകയിലെ ഗ്രീക്ക് ഓർത്തഡോക്സ് വൈദീകനു നേരെയാണ് കൊലപാതക ശ്രമം ഉണ്ടായിരിക്കുന്നത്. തിരുകർമ്മങ്ങൾക്കു ശേഷം ദേവലയത്തിൽ തന്നെ ഇരുന്ന വൈദീകനു നേരെ അക്രമി വെടി ഉതിർക്കുകയായിരുന്നു. അക്രമിയുടെ വെടിയേറ്റു വീണ ഇദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കറുത്ത റെയിൻ കോട്ടും കറുത്ത തൊപ്പിയും ധരിച്ചെത്തിയ അക്രമി കോട്ടിനുളളിൽ ഒളിപ്പിച്ചു വച്ച തോക്കു കൊണ്ട് വൈദീകനെ വെടിവച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴു മണിയോടു കൂടി അക്രമി എന്നു സംശയിക്കപ്പെടുന്നയാളെ ദേവാലയത്തിനടുത്തുള്ള ഒരു കബാബ് കടയിൽ നിന്ന് പോലീസ് പിടികൂടുകയുണ്ടായി. എന്നാൽ ഇയാൾ തന്നെയാണോ വൈദീകനു നേരെ വെടിവച്ചത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല
ഈ ആകമണത്തിന് ഭീകരവാദവുമായി പ്രത്യേക ബന്ധമില്ലെന്നും അന്വേഷണം ശക്തമായ രീതിയിൽ ആരംഭിച്ചിട്ടുണ്ട് എന്നുമാണ് ലിയോൺ പബ്ബിക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചിരിക്കുന്നത്. ലിയോണിൽ ദീർഘ കാലമായി നിലനിൽക്കുന്ന പ്രാദേശിക ഗ്രീക്ക്-ഓർത്തഡോക്സ് സമൂഹത്തിലെ ഭിന്നതയുടെ ഭാഗമായാണോ സംഭവം നടന്നതെന്നും സംശയിക്കുന്നു.
യൂറോപ്പിനെ മുഴുവൻ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ച സംഭവമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ബസിലിക്കയിൽ നടന്ന അക്രമണം. ദക്ഷിണ ഫ്രാൻസിലെ നീസ് നഗരത്തിലെ ദൈവമാതാവിന്റെ നാമത്തിലുള്ള പള്ളിയിൽ ആരാധനയ്ക്കായി എത്തിയ മൂന്നുപേരെ ഭീകരവാദി കൊല്ലുകയും ആറുപേരെ പരിക്കേല്പിക്കുകയും ചെയ്തു. ഇതിൽ ഒരു എഴുപതുകാരിയെ കഴുത്തറുത്തും മറ്റു രണ്ടുപേരെ കുത്തിയുമാണ് കൊന്നത്. മനുഷ്യ മനസ്സുകൾക്കു നേരെ ചൂണ്ടുന്ന മതനിന്ദയുടെ ചൂണ്ടുവിരലുകൾ നമുക്കിവിടെ കാണുവാൻ സാധിക്കുന്നു. യൂറോപ്പിലെ ഈ പ്രതിഷേധം നിലനിൽക്കുന്ന അവസരത്തിലാണ് പുതിയ സംഭവ
അതേ സമയം നീസിലെ ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിലായതായി പോലീസ് അറിയിച്ചു. അക്രമിയുമായി ബന്ധം പുലർത്തുകയും ഇയാൾക്ക് വേണ്ട കാര്യങ്ങർ ചെയ്തു കൊടുക്കുകയും ചെയ്തിരുന്ന നാല്പത്തിയേഴുകാരനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും മറ്റുമായി നടന്ന വ്യാപക അന്വേഷണത്തിലാണ് ടുണീഷ്യൻ സ്വദേശിയായ മുപ്പത്തിമൂന്നുകാരൻ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്നതായി പോലീസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group