കോട്ടയം:ക്രിസ്തീയ ഈരടികൾക്കൊപ്പം നൃത്തംചെയ്യുന്ന യുവവൈദികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്….
അതിരമ്പുഴ ലിസ്യു മൈനർ സെമിനാരിയിലെ വൊക്കേഷൻ പ്രമോട്ടറായി സേവനമനുഷ്ഠിക്കുന്ന ഫാ.ജോൺ പുത്തൻകളം എം.സി.ബി.എസ്.ആണ് സോഷ്യൽ മീഡിയയിലെ പുതിയ താരം…സിനിമാ ഗാനങ്ങൾക്കും പാശ്ചാത്യ സംഗീതത്തിനുമൊപ്പം ചുവടുവച്ച വൈദികരിൽ നിന്നും വ്യത്യസ്തമായി ക്രിസ്തീയ ഈരടികൾക്കൊപ്പം നൃത്തം ചെയ്യുന്നുവെന്ന പ്രത്യേകത ഒന്നുകൊണ്ടുമാത്രം ഇദ്ദേഹത്തെ സൈബർ ലോകം രണ്ടു കൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു…..
വൊക്കേഷൻ പ്രമോഷനായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്…ചങ്ങനാശ്ശേരി ഫാത്തിമാപുരം ഇടവകയിലെ പുത്തൻകളത്തിൽ അബ്രഹാമിന്റെയുംയും മേഴ്‌സിയുടെയും നാലുമക്കളിൽ ഒരാളാണ് ഫാ.ജോൺസ്.1989 ഓഗസ്റ്റ് നാലിന് ജനനം…
പ്രാഥമിക വിദ്യാഭ്യാസശേഷം വൈദിക പഠനം പൂർത്തിയാക്കി.2017 ഡിസംബർ 27-ന് ഫാത്തിമാപുരം ഫാത്തിമ മാതാ ദേവാലയത്തിൽ വച്ച് അന്നത്തെ ചങ്ങനാശ്ശേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു…മൂന്നുവർഷമായി അതിരമ്പുഴ ലിസ്യു മൈനർ സെമിനാരിയിൽ സേവനമനുഷ്ഠിക്കുകയാണ് ഈ യുവ വൈദികൻ.വീഡിയോ വൈറലായിക്കൊണ്ടിരിക്കുമ്പോൾ വേണ്ടി ബഹു.ജോൺസ് അച്ചനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞ വാചകം ഈ ലേഖകനെ ശരിക്കും വേദനിപ്പിച്ചു.അത് ഇപ്രകാരമായിരുന്നു:”വല്ല പ്രശ്നവും ഉണ്ടാകുമോ? ചേട്ടാ?”വൈദികരുടെയും സന്യസ്തരുടെയും ആട്ടവും പാട്ടുമെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും അതിനെയൊക്കെ നിശ്ചിതമായ വിമർശിച്ചു സംതൃപ്തിയടയുന്നവരാണ് നമ്മളിൽ ഏറെയും.ആ ക്രിസ്തീയ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്നതിലൂടെയും ഈശോയെ പകർന്നു നൽകുന്ന സന്തോഷവും സംതൃപ്തിയും പങ്കുവയ്ക്കുമ്പോൾ അഭിനന്ദനങ്ങളോടെ ഈശോയോടൊപ്പമുള്ള ഇനിയുള്ള ഓരോ ചുവടുവയ്പ്പിനും ജോൺസ് അച്ചന് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ നേരുന്നു….
അജി ജോസഫ് കാവുങ്കൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group