കാട്ടാന കൂട്ടത്തിന്റെ അക്രമണത്തിൽ നിന്ന് വൈദികൻ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്

കാട്ടാന കൂട്ടത്തിന്റെ അക്രമണത്തിൽ നിന്ന് വൈദികൻ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്.പാ​​​ടാം​​​ക​​​വ​​​ല മ​​​ദ​​​ർ തെ​​​രേ​​​സ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജി​​​സ് ക​​​ള​​​പ്പു​​​ര​​​ക്ക​​​ലി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​നു​​നേ​​​രെയാണ് ആ​​​ക്ര​​​മി​​​ക്കാ​​​ൻ കാ​​ട്ടാ​​ന​​​ക്കൂ​​​ട്ടം ഓ​​​ടി​​​യ​​​ടു​​​ത്തത്. കാ​​​ർ വെ​​​ട്ടി​​​ച്ചു​​​മാ​​​റ്റി ഓ​​​ടി​​​ച്ചു​​​ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാണ് വൈ​​​ദി​​​ക​​​ൻ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

ഏ​​​റ്റു​​​പാ​​​റ പ​​​ള്ളി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു മ​​​ട​​​ങ്ങു​​​ന്ന വ​​​ഴി പാ​​​ടാം​​​ക​​​വ​​​ല ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ന​​​ടു​​​ത്തു​​​വ​​​ച്ചാ​​​ണ് വൈ​​​ദി​​​ക​​​ന്‍ ആ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ന്നി​​​ൽ​​​പ്പെ​​​ട്ട​​​ത്. അ​​​ഞ്ചു​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ലാ​​​ണ് താ​​​ൻ ര​​​ണ്ടു കൊമ്പന്മാരുടെ മു​​​ന്നി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്ന് ഫാ. ​​​ജി​​​സ് പ​​​റ​​​ഞ്ഞു. ഭ​​​യ​​​ന്നു​​​പോ​​​യെ​​​ങ്കി​​​ലും കാ​​​ർ പി​​​ന്നോ​​​ട്ടെ​​​ടു​​​ത്ത് വെ​​​ട്ടി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യ​​​ത് ഭാ​​​ഗ്യം കൊ​​​ണ്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഉ​​​ട​​​ൻ​​ത​​​ന്നെ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​ത്തി പ​​​ട​​​ക്കം​​​പൊ​​​ട്ടി​​​ച്ച് കാ​​​ട്ടാ​​​ന​​​ക​​​ളെ തു​​ര​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group