നൈജീരിയയിൽ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയിഇമോയിലെ ഇസിയാല എംബാനോയിലെ ഒബോളോയിലെ സെന്റ് തെരേസ ഇടവകയിൽ ശുശ്രൂഷചെയ്യുന്ന ഫാ. ഇമ്മാനുവൽ അസുബുകയെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം ഇടവകയിലേക്കു മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഒക്കിഗ്‌വേ രൂപതയിൽനിന്നുള്ള വിവരങ്ങളനുസരിച്ച്, 2014 സെപ്റ്റംബർ 27 നാണ് ഫാ. ഇമ്മാനുവേൽ വൈദികനായി അഭിഷിക്തനായത്.

കൂടാതെ നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ അഗെനഗബോഡിലെ മൈനർ സെമിനാരിയുടെ റെക്ടർ ഫാ. തോമസ് ഒയോഡിനെ ഒക്ടോബർ 27 നാണ് തട്ടിക്കൊണ്ടുപോയിരുന്നു, ഇപ്പോഴും ഫാ. തോമസ് തടവിലാണ്.

വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നടത്തുന്ന സംഘാംഗങ്ങൾ നൈജീരിയയിൽ വ്യാപകമാവുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group