നൈജീരിയയിൽ നിന്ന് വീണ്ടും പുരോഹിതനെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിൽ നിന്ന് വീണ്ടും കത്തോലിക്കാ പുരോഹിതനെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയി. നൈജീരിയയിലെ ഉയോയിലെ കത്തോലിക്കാ രൂപതയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എംകെപത് എനിൻ ഏരിയയിലെ ഇക്കോട്ട് അബാസി അക്പാനിലുള്ള ഇടവക ദൈവാലയത്തിൽ നിന്ന് രാത്രി ഏഴരയോടെയാണ് വൈദികനായ ഫാ. അൽഫോൻസസ് ഉബോഹിനെ തട്ടിക്കൊണ്ടു പോയത്.

വൈദികനെ തട്ടിക്കൊണ്ടു പോയവർ മോചനദ്രവ്യമായി ഏകദേശം 2.4 ആയിരം ഡോളർ ആവശ്യപ്പെടുന്നതായി പ്രാദേശിക പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് രൂപതാ നേതൃത്വം പ്രതികരിച്ചിട്ടില്ല.ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ ആവിർഭാവം ക്രൈസ്തവരെയും മറ്റ് ഗോത്ര വിഭാഗത്തിൽപ്പെട്ട ജനങ്ങളെയും പ്രതികൂലമായി ബാധിച്ചതായി സഭാദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group