ജര്‍മ്മന്‍ സ്വദേശിയായ വൈദികനെ മാലിയില്‍ നിന്നുo തട്ടിക്കൊണ്ടു പോയി

മിഷ്ണറീസ് ഓഫ് ആഫ്രിക്ക സമൂഹാംഗവും ജര്‍മ്മന്‍ സ്വദേശിയുമായ വൈദികനെ മാലിയില്‍ നിന്നു തട്ടിക്കൊണ്ടു പോയി. ഫാ. ഹാൻസ് ജോക്കിം ലോഹ്രെയെയാണ് കാണാതായിരിക്കുന്നത്. വൈദികനെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം വ്യാപകമായി നടന്നു വരികയാണെന്നും ഏത് ഗ്രൂപ്പാണ് ഇത് ചെയ്തതെന്നു ഇതുവരെ വ്യക്തമായിട്ടില്ലായെന്നും സന്യാസ സമൂഹം അറിയിച്ചു. “ഹാ-ജോ” എന്നറിയപ്പെടുന്ന അറുപത്തിയഞ്ചു വയസ്സുള്ള ഫാ. ഹാൻസ്-ജോക്കിം, 30 വർഷത്തിലേറെയായി മാലിയില്‍ സേവനം ചെയ്തു വരികയായിരിന്നു. രാജ്യത്തെ ഇസ്ലാമിക്-ക്രിസ്ത്യൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎഫ്ഐസി) ആയിരിന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം.

ഇക്കഴിഞ്ഞ ഞായറാഴ്‌ച വിശുദ്ധ കുർബാനയ്‌ക്കായി കലാബൻ കൂറയിലെക്ക് അദ്ദേഹം പോയിരുന്നു. ഇതിനു ശേഷമാണ് വൈദികനെ കാണാതായത്. മാലിയില്‍ വലിയ തോതില്‍ വ്യാപിച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ ശൃംഖല മോചനദ്രവ്യം ലക്ഷ്യമാക്കി വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കാനാണ് സാധ്യതയെന്ന് സഭാവൃത്തങ്ങള്‍ സൂചന നല്‍കി. ഇതിനിടെ അദ്ദേഹം സേവനം ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തു നിന്നു കാര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യുഎൻ ദൗത്യത്തിന്റെ ഭാഗമായി ജർമ്മൻ സൈന്യത്തിന് മാലിയിൽ 1,200 സൈനികർ ഉള്ളതിനാൽ, വൈദികനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ അദ്ദേഹത്തിന്റെ ജര്‍മ്മന്‍ പൗരത്വം ആണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group