കമ്മ്യൂണിസത്തിന് എതിരെ പ്രസംഗിച്ചതിന് വൈദികന് വധഭീഷണി…

പെറു : ഭീകരവാദത്തിനും കമ്മ്യൂണിസത്തിനും എതിരെ പ്രതികരിച്ചത്തിന്റെ പേരിൽ വൈദികന് വധഭീഷണിയുമായി ബുള്ളറ്റ് നിറച്ച് കത്ത്.പെറുവിലെ വൈദികനായ ഫാദർ ഒമർ സാഞ്ചേസ് പോർട്ടിലോയ്ക്കണ് തുടർച്ചയായി വധഭീഷണിയും ബുള്ളറ്റ് നിറച്ച കത്തുകളും ലഭിക്കുന്നത്.കൂടാതെ ഫാദറിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ ആരോപണങ്ങളും ശക്തമാകുന്നുണ്ട്.
എന്നാൽ ഈ സംഭവങ്ങളെ കുറിച്ച് ആദ്യമായി പ്രതികരിച്ച ഫാദർ ഒമർ “ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെന്നും ആരാണെങ്കിലും അവർക്ക് സമാധാനം ഉണ്ടാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. താൻ ദൈവത്തിലാണ് ശരണം വെച്ചിരിക്കുന്നതെന്നും കമ്മ്യൂണിസത്തിനെതിരെയും ഭീകരവാദത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group