നൈജീരിയയിലെ ഒനിറ്റ്ഷ അതിരൂപതയിൽ നിന്നും വീണ്ടും വൈദികനായ ഫാ. ബേസിൽ ഗ്ബുസുവോയെ തട്ടിക്കൊണ്ടുപോയി.ഇതോടെ അഞ്ചു മാസത്തിനിടെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകപ്പെടുന്ന നാലാമത്തെ വൈദികനാണ് ഫാ. ബേസിൽ.
കഴിഞ്ഞ വർഷം നൈജീരിയയിൽ നിന്ന് 28 വൈദികരെ തട്ടിക്കൊണ്ടുപോയിരുന്നു.
എകെ എൻക്പോർ-ഓബോസ് ബൈപാസിലൂടെ വാഹനമോടിക്കുമ്പോഴാണ് ആയുധധാരികളായ ആളുകൾ ഫാ. ബേസിലിനെ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയവർ ഇതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ലന്ന് അതിരൂപത പുറത്തിറക്കിയ പ്രസ്താവനയിൽ ചാൻസലർ ഫാ. പ്രൂഡൻഷ്യസ് അരോഹ് വെളിപ്പെടുത്തി.കൂടാതെ ആർച്ച് ബിഷപ്പ് വലേറിയൻ മഡുക ഒകെകെ, ഫാ. ബേസിലിന്റെ വേഗത്തിലുള്ള മോചനത്തിനായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group