വിശുദ്ധ കുർബാനയ്ക്കിടയിൽ കരയുന്ന വൈദികൻ ; വീഡിയോ വൈറലാവുന്നു

സാമൂഹിക മാധ്യമങ്ങളിൽ മെക്സിക്കോയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ കരയുന്ന വൈദികനെയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. ഫാ. ഏണെസ്റ്റോ മരിയ എന്നാണ് ഈ വൈദികന്റെ പേര്. മെക്സിക്കോ രൂപതാംഗമാണ്.

വൈദികൻ എന്തിനാണ് കരയുന്നതെന്നാണ് പലരുടെയും സംശയം. വീഡിയോ വൈറലായെങ്കിലും കരച്ചിലിന്റെ കാരണം പിടികിട്ടിയിരുന്നില്ല പലർക്കും. ഒടുവിൽ ഒരു പ്രമുഖ മാധ്യമം വൈദികനെ കണ്ടെത്തി കരച്ചിലിന്റെ കാരണം അന്വേഷിച്ചു. അപ്പോൾ അതിന് അദ്ദേഹം പറഞ്ഞ മറുപടി അതിശയിപ്പിക്കുന്നതായിരുന്നു.

“ദിവ്യകാരുണ്യത്തോടുളള ഭക്തിയാണ് തന്നെ കരയിപ്പിച്ചത്. വർഷമിത്രയായി ദിവ്യബലി അർപ്പിക്കുന്നതെങ്കിലും താൻ ഇപ്പോഴും ഒരു ശിശുവാണ്. ദിവ്യകാരുണ്യത്തിലുള്ള ഈശോയുമായി തനിക്ക് പ്രത്യേക തരം ബന്ധമാണ് ഉള്ളത് ” അദ്ദേഹം പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group