തെരുവിൽ അലയുന്ന മക്കൾക്ക് കരുണയുടെ കരംനീട്ടിയ പുരോഹിതൻ, മാതൃകയാകുന്നു..

കണ്ണൂർ :കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായി തെരുവിലലയുന്ന നാടോടികൾക്കും ഭിക്ഷാടകർക്കും ഒരുമാസത്തോളം അഭയകേന്ദ്രം ഒരുക്കി ഫാ. സണ്ണി തോട്ടപ്പള്ളി കപ്പൂച്ചിൻ.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോവിഡ് സെല്ലുമായി സഹകരിച്ചാണ് തെരുവിൽ അലയുന്നവർക്കായി കപ്പൂച്ചിൻ സോഷ്യൽ ഡെവലപ്മെൻറൽ ആക്ഷൻ സർവീസ് സൊസൈറ്റി മാനേജിങ് ട്രസ്റ്റി ആയ ഫാദർ സണ്ണി തോട്ടപ്പള്ളിയുടെ നേതൃത്വത്തിൽ റിഹാബിലിറ്റേഷൻ ക്യാമ്പ് നടത്തിയത്.തെരുവിൽ അലയുന്ന ശാരീരികവും മാനസികവുമായി വൈകല്യങ്ങളുള്ള നിരവധിയാളുകൾ ക്യാപ്സ് സ്പെഷ്യൽ സ്കൂളിൽ സജ്ജമാക്കിയ ക്യാമ്പിൽ കഴിയുന്നു . ഇക്കാലമത്രയും സണ്ണിയച്ചനും ഇവരോടൊപ്പം താമസിക്കുകയായിരുന്നു. കണ്ണൂരിലുള്ള തെരുവിൽ ജീവിക്കുന്ന മനുഷ്യരുടെ നാനാവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വമായ ഫാദർ സണ്ണി തോട്ടപ്പള്ളിയുടെ വേറിട്ട ഈ പ്രവർത്തനം മാതൃകയാവുകയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group