പ്രധാനമന്ത്രിക്കെതിരേ പ്രസ്താവന നടത്തിയതിന് അറസ്റ്റിലായ വൈദികനു ജാമ്യം അനുവദിച്ചു.

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന കേ​​​​​സി​​​​​ൽ അറസ്റ്റിലായ ക​​ത്തോ​​ലി​​ക്കാ വൈ​​ദി​​ക​​ൻ ഫാ. ​​​​​ജോ​​​​​ർ​​​​​ജ് പൊ​​​​​ന്ന​​​​​യ്യ​​​​​യ്ക്ക് മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി ജാമ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.ജൂ​​​​​ലൈ 24നാ​​​​​ണ് ജോ​​​​​ർ​​​​​ജ് പൊ​​​​​ന്ന​​​​​യ്യ​​​​​യെ മ​​​​​ധു​​​​​ര പ്ര​​​​​ത്യേ​​​​​ക പോ​​​​​ലീ​​​​​സ് സം​​​​​ഘം അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​വെ, ജു​​​​​ഡീ​​​​​ഷ​​​​​ൽ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലു​​​​​ള്ള വൈ​​​​​ദി​​​​​ക​​​​​ന്‍റെ പ്രാ​​​​​യാ​​​​​ധി​​​​​ക്യ​​​​​വും ഹൃ​​​​​ദ്രോ​​​​​ഗ​​​​​വും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു മ​​​​​ധു​​​​​ര ബെ​​​​​ഞ്ച് വി​​​​​ധി​​​​​ച്ചു. തി​​​​​രു​​​​​ച്ചി​​​​​റ​​​​​പ്പ​​​​​ള്ളി തി​​​​​ല്ലൈ ന​​​​​ഗ​​​​​ർ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ എ​​​​​ത്തി ദി​​​​​വ​​​​​സ​​​​​വും ഒ​​​​​പ്പു​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന് വൈ​​​​ദി​​​​ക​​​​നോ​​​​ടു കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group