മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാര്‍ സഭാ വൈദികന്‍ മരിച്ച നിലയില്‍.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാ. അനില്‍ ഫ്രാന്‍സിസാണ് മരിച്ചത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
ഒരു മാസം മുന്‍പാണ് ഫാ.അനില്‍ ഫ്രാന്‍സിസ് മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചു വെന്നാരോപിച്ചായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെ വൈദികന്‍ മാനസിക പിരിമുറുക്കത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികള്‍ ആരോപിച്ചു. സെപ്റ്റംബര്‍ 13ന് സാഗറിലെ ബിഷപ്പ് ഹൗസില്‍ എത്തിയ ഫാ.അനിലിനെ കാണാതായി. പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group