കാറിൽ സഞ്ചരിക്കുകയായിരുന്ന വൈദികന് വെടിയേറ്റു

മെക്സിക്കോയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന പുരോഹിതന് വെടിയേറ്റു.

ചിലപ്പ രൂപതയിലെ സെന്റ് ജെറാർഡ് മരിയ മജെല്ല ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ഫിലിപ്പെ വെലെസ് ജിമെനെസിനാണ് വെടിയേറ്റത്.

താടി എല്ലിന് പരിക്കേറ്റ പുരോഹിതൻ അപകട നില തരണം ചെയ്തതായി ചിൽപാൻസിംഗ് – ചിലപ്പയിലെ ബിഷപ്പ് ജോസ് ഡി ജെസസ് ഗോൺസാലസ് ഹെർണാണ്ടസ് അറിയിച്ചു.

റിപ്പോർട്ടുകൾ അനുസരിച്ച്, പ്രസിഡന്റ് ആന്ദ്രേസ് ഭരണത്തിലേറി മൂന്ന് വർഷം പിന്നിടുമ്പോൾ രാജ്യത്ത് ഏകദേശം 1,30,000 കൊലപാതകങ്ങൾ ആണ് നടന്നിരിക്കുന്നത്, ഈ കാലയളവിൽ ഏഴ് കത്തോലിക്കാ പുരോഹിതർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group