പാലക്കാട് രൂപതയുടെ വലിയ ഇടയൻ മാർ ജേക്കബ് മനത്തോടത്ത് പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി നിറവിലേക്ക്.1972 നവംബർ നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇതോടൊപ്പം മെത്രാഭിഷേകത്തിന്റെ മുപ്പതാം വർഷത്തിലേക്ക് ഈ മാസം 28നു കടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
പാവപ്പെട്ടവരോടും അശരണരോടും ഏറെ കരുണ കാണിക്കുന്ന മാർ മനത്തോടത്ത് മിഷൻ സന്ദർശനവുമായി ഇപ്പോൾ പഞ്ചാബിലാണുള്ളത്.
ആലപ്പുഴ ജില്ലയിലെ കോടംതുരുത്തിൽ കുര്യൻ- കത്രീന ദമ്പതികളുടെ മൂത്തമകനായി 1947 ഫെബ്രുവരി 22 നാണ് ജനനം. എസ്എസ്എൽസിക്കു ശേഷം എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ പഠനം. തുടർന്ന് പൂന പേപ്പൽ സെമിനാരിയിൽ ഫിലോസഫിയിൽ ലൈസൻഷ്യേറ്റ്, തിയോളജിയിൽ മാസ്റ്റർ ഡിഗ്രി. 1972 നവംബർ നാലിനു വൈദികനായി. 1979 ൽ ഉന്നത പഠനത്തിനായി റോമിലേക്ക്.
റോം ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് തിയോളജിയിൽ ഡോക്ടറേറ്റ് നേടി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പ്രൈവറ്റ് സെക്രട്ടറി, അതിരൂപത സെക്രട്ടറി, കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1992 സെപ്റ്റംബർ ആറിന് എറണാകുളം അതിരൂപത സഹായമെത്രാനായി. 1996 നവംബർ 11 ന് പാലക്കാട് ബിഷപ്പായി നിയമനം. 1997 ഫെബ്രുവരി ഒന്നിനു ചാർജെടുത്തു.
കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ, സിബിസിഐ കമ്മീഷൻ ഹെൽത്ത് വൈസ് ചെയർമാൻ, സിനഡൽ കമ്മീഷൻ ഫോർ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി മംഗലപ്പുഴ ചെയർമാൻ, സിനഡൽ കമ്മീഷൻ ഫോർ കാറ്റിക്കിസം വൈസ് ചെയർമാൻ, 2018 ൽ അങ്കമാലി- എറണാകുളം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്നീ സ്ഥാനങ്ങളിലും ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പ്രവർത്തിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group