ക്രൈസ്തവ വിരുദ്ധ പീഡനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച കടൂണ അതിരൂപതയിൽ പൗരോഹിത്യ വസന്തം

ക്രൈസ്തവ വിരുദ്ധ പീഡനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച നൈജീരിയയിലെ കടൂണ അതിരൂപതയിൽ പൗരോഹിത്യ വസന്തം. ഇക്കഴിഞ്ഞ ദിവസം കടൂണയിലെ കാർജിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പോൾസ് ദൈവാലയത്തിൽവെച്ച് 11 ഡീക്കന്മാരാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. വൈദീകരെയും സെമിനാരി വിദ്യാർത്ഥികളെയും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്നത് പതിവാകുമ്പോഴും, അതൊന്നും പൗരോഹിത്യ ദൈവവിളികളെ തെല്ലും ബാധിച്ചിട്ടില്ല എന്നതിന് ഉത്തമ തെളിവാണ് ഇത്.

ആർച്ച്ബിഷപ്പ് മാത്യു മാൻ ഓസോ എൻഡാഗോസോയുടെ മുഖ്യകാർമികത്വത്തി ലായിരുന്നു പൗരോഹിത്യ സ്വീകരണ തിരുക്കർമ്മങ്ങൾ.

മുൻവർഷങ്ങളിലും സമാനമായ പൗരോഹിത്യ സ്വീകരണങ്ങൾക്ക് നൈജീരിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ഒരാഴ്ചയുടെ ഇടവേളയിൽ 24 പേർ തിരുപ്പട്ടം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. എനുഗു സംസ്ഥാനത്തെ എൻസുക്ക രൂപതയ്ക്കുവേണ്ടി 20 പേരും ‘സോമാസ്‌കാൻ ഫാദേഴ്സ്’ എന്നറിയപ്പെടുന്ന ‘ക്ലാർക്ക് റെഗുലർ ഓഫ് സോമാസ്‌ക’ സന്യാസ സമൂഹത്തിനു വേണ്ടി നാലു പേരുമാണ് അന്ന് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്.വെല്ലുവിളികളെ അതിജീവിച്ചും രാജ്യത്തു നിന്ന് പൗരോഹിത്യ വിളികൾ വർദ്ധിക്കുമ്പോൾ, – ക്രിസ്തുവിനെപ്രതി എവിടെ രക്തം ചിന്തപ്പെടുന്നോ അവിടെ സഭ തഴച്ചു വളരും എന്ന ആ ചരിത്ര സത്യം വീണ്ടും പ്രഘോഷിക്കപ്പെടുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group