വത്തിക്കാനിൽ പൗരോഹിത്യ സിoമ്പോസിയം ഫെബ്രുവരി 17 മുതൽ

പൗരോഹിത്യത്തിന്റെ മൗലിക ദൈവശാസ്ത്രത്തെ അധികരിച്ചുള്ള സിംബോസിയത്തിന് ഫെബ്രുവരി 17 മുതൽ വത്തിക്കാനിൽ തുടക്കമാകും. 19-നാണ് സമാപിക്കുന്നത്.

പോൾ ആറാമൻ ഹാളിൽ സംഘടിപ്പിക്കുന്ന സിംബോസിയത്തിൽ മെത്രാന്മാരും അൽമായരും ഉൾപ്പടെ 500 പേർ പങ്കെടുക്കും.

അഭിഷിക്ത പൗരോഹിത്യ ശുശ്രൂഷയും മാമ്മോദീസ സ്വീകരിച്ചിട്ടുള്ള ഓരോ വ്യക്തിക്കുമുള്ള സാധാരണ പൗരോഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുളള പുനവിചിന്തനമാണ് സിംബോസിയത്തിന്റെ പ്രധാന ലക്ഷ്യം. പൗരോഹിത്യ ജീവിതത്തെ അലട്ടുന്ന വിപുലവും അഗാധവുമായ പ്രശ്നങ്ങൾക്ക് മറുപടി കണ്ടെത്താനും സിംബോസിയം സഹായകരമായേക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group