മെക്സിക്കോയിൽ അജ്ഞാത സംഘം വൈദികനെയും സെമിനാരിക്കാരെയും കൊളളയടിച്ചു. സെയ്ന്റ്സ് ഓഫ് അമേരിക്ക ഇടവകയിൽ ഓഗസ്റ്റ് 29ന് അതിക്രമിച്ചു കയറിയാണ് അക്രമികൾ വൈദികനെയും സെമിനാരിക്കാരെയും കൊള്ളയടിച്ചത്.
വൈദികന്റെ മൊബൈൽ ഫോൺ, പള്ളിയിലെ സംഭാവനപ്പെട്ടി തുടങ്ങിയവയാണ് അപഹരിച്ചത്. സെമിനാരി വിദ്യാർത്ഥികളുടെ ഫോണും ലാപ്പ്ടോപ്പും കവർന്നെടുത്തു.
ഞങ്ങൾക്കുള്ളതെല്ലാം അവർ തട്ടിയെടുത്തുവെന്നാണ് വൈദികനും സെമിനാരി വിദ്യാർത്ഥികളോടും മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സെന്റ് ലോറൻസ് ഡീക്കൻ, മാർട്ടയർപാരീഷും ഈ രീതിയിൽ കൊള്ളയടിക്കപ്പെട്ടിരുന്നു.
ദേവാലയത്തിന്റെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കിയാണ് നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയത്.
മെക്സിക്കോയിൽ പരക്കെ ദേവാലയങ്ങൾക്കും വൈദികർക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group