ആധുനിക ലോകത്തിൽ ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പ്രവർത്തനങ്ങൾ ഒരു ഫാഷൻ പോലെ അനുകരിക്കുന്നത് തുടരുന്നുവെന്നും അത് അപകടകരമായ അവസ്ഥയിലേയ്ക്ക് നമ്മുടെ ആത്മാവിനെ തള്ളിവിടുമെന്നും ഭൂതോച്ചാടകരായ വൈദികർ മുന്നറിയിപ്പ് നൽകുന്നു.കാത്തലിക് രജിസ്റ്റർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വൈദികർ ആഭിചാരത്തിന്റെ അപകടവശങ്ങളെ കുറിച്ച് സംസാരിച്ചത്.
യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ ആഗ്രഹ സാഫല്യത്തിനോ തമാശയ്ക്കോ രോഗശാന്തിക്കോ ഒക്കെയായി ആഭിചാര പ്രവർത്തനങ്ങൾ നടത്തുന്ന ഒരു രീതി അടുത്ത കാലത്തായി വർദ്ധിച്ചു വരുന്നുണ്ട്. പലപ്പോഴും ഇത്തരം തിന്മയുടെ ശക്തികളെ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അക്കാര്യം വെളിപ്പെടുത്താൻ പോലും മടി കാണിക്കാറില്ല. ഇത്തരം സഹചര്യത്തിൽ വൈദികർ നൽകുന്ന മുന്നറിയിപ്പ് ഇപ്രകാരം ആണ്. “മന്ത്രവാദം പ്രയോഗിക്കുന്നത് ക്ഷുദ്രകരമാണ്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ എന്തെങ്കിലും നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. ഈ പ്രവർത്തികളിൽ നിങ്ങൾ ഉപയോഗിക്കുന്ന ശക്തി പരിശുദ്ധ ത്രീത്വത്തിന്റെ ശക്തിയല്ല. അതിനാൽ തന്നെ അത് അപകടകരമായ കാര്യങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കുന്നു.മന്ത്രവാദം എന്ന ആശയം ആളുകളെ തന്നിലേക്ക് ആകർഷിക്കാൻ ഉപയോഗിക്കുന്ന പിശാചിന്റെ വശീകരണമാണെന്നും “ദൈവത്തിൽ നിന്നുള്ളതല്ലാത്ത ഒരു ശക്തിയെ വിളിച്ച് ആ ശക്തിയുമായി ബന്ധം സ്ഥാപിക്കുന്നത് ഉപയോഗ ശൂന്യമാണെന്നും അത് നെഗറ്റീവ് ഫലങ്ങൾ മാത്രമേ നൽകുന്നുള്ളൂവെന്നും വൈദികർ വ്യക്തമാക്കുന്നു. ഒപ്പം ഇത്തരത്തിൽ പൈശാചിക ശക്തിയെ ഉപയോഗിക്കുന്നവർക്ക് ഭാവിയിൽ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും ഇവർ പറയുന്നു.
“നിങ്ങൾ ഒരു ഉപകാരം ചോദിച്ചാൽ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സഹായിക്കാൻ ഈ ആത്മാക്കൾ ആഗ്രഹിക്കുന്നില്ല. അവർ അങ്ങനെ ചെയ്യുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് നിങ്ങൾ സ്വയം കളിയാക്കുകയാണ്. ഈ പൈശാചിക ശക്തികൾ നിങ്ങളുമായി ബന്ധത്തിലേർപ്പെട്ടാൽ, സ്വതന്ത്രനാകാൻ നിങ്ങൾ വലിയൊരു ആത്മീയ പോരാട്ടത്തിലൂടെ കടന്നു പോകേണ്ടതുണ്ടെന്നും പൈശാചിക ശക്തികൾ പെട്ടന്നൊന്നും നിങ്ങളെ സ്വാതന്ത്രരാകുവാൻ അനുവദിക്കുകയില്ലയെന്നും “- വൈദികർ മുന്നറിയിപ്പ് നൽകുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group