പ.കുർബാനയ്ക്കും പൗരോഹിത്യത്തിനും എതിരായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ മാപ്പപേക്ഷിച്ച് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ 38 വൈദികരോടു ചേർന്ന് പരിഹാരബലിയർപ്പിച്ചു.
തൊടുപുഴ ഡിവൈൻ മേഴ്സി പ്രീസ്റ്റ് ഓഫ് ഹോളിമേരി എന്ന വൈദിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരിയിലാണ് പരിഹാരബലിയർപ്പിച്ചത്. സഭ നവീകരിക്കപ്പെടണമെങ്കിൽ വൈദികർ ആത്മീയമായി ശക്തിപ്പെടണമെന്നും കൃപയുടെ നീർച്ചാലായി അവർ മാറണമെന്നും അഷ്ടസൗഭാഗ്യത്തിൽ അധിഷ്ഠിതമായ ജീവിതശൈലി ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
സഹവൈദികരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്ക് ബിഷപ്പുമാരുടെ പേരിലും വൈദികരുടെ പേരിലും ദൈവത്തോടും ദൈവജനത്തോടും മാപ്പപേക്ഷിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group